തൃശൂർ: ഗർഭാശയഗള അർബുദത്തെ പ്രതിരോധിക്കുന്ന എച്ച്പിവി വാക്സിനേഷൻ കാന്പയിനു ജില്ലയിൽ തുടക്കം. തൃശൂർ ജനറൽ ആശുപത്രിയിൽ മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കോർപറേഷൻ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷീന ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ശ്രീദേവി വിഷയാവതരണം നടത്തി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി.വി. സജീവ് കുമാർ, ഡോ.എൻ.എ. ഷീജ സ്വാഗതവും ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോൾ പനയ്ക്കൽ നന്ദിയും രേഖപ്പെടുത്തി.
ഡോ. പവൻ മധുസൂദനൻ, മോഡൽ ഗേൾസ് സ്കൂൾ ഹെഡ്മിസ്ട്രസ് ഡോ. ബിന്ദു, ജനറൽ ആശുപത്രി ലേ സെക്രട്ടറി എ.ജെ. ടോണി, ചീഫ് നഴ്സിംഗ് ഓഫീസർ പി. ഉമാദേവി, നഴ്സിംഗ് സൂപ്രണ്ട് എം. ജ്യോതി, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ആൽജോ സി.ചെറിയാൻ, പി.എ. റൂബി എന്നിവർ പ്രസംഗിച്ചു.